Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 85.64...

കരിപ്പൂരിൽ 85.64 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ 85.64 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്‍റിവ്​ വിഭാഗമാണ്​ രണ്ട്​ യാത്രക്കാരിൽനിന്നായി 1656.4 ഗ്രാം പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന്​ ശരീരത്തിലൊളിപ്പിച്ച 748 ഗ്രാമാണ്​ ലഭിച്ചത്​. 664.9 ഗ്രാം സ്വർണം​ വേർതിരിച്ചെടുത്തു. ഇൻഡിഗോയുടെ ജിദ്ദ വിമാനത്തിലെത്തിയ പാലക്കാട്​ സ്വദേശിയിൽനിന്ന്​ 1071 ഗ്രാം സ്വർണമിശ്രിതമാണ്​ പിടികൂടിയത്​. 991.5 ഗ്രാം വേർതിരിച്ചെടുത്തു. സൂപ്രണ്ടുമാരായ എം. പ്രകാശ്​, കപിൽദേവ്​ സുരീര, ഹർഷിത്​ തിവാരി, ഇൻസ്​പെക്ടർ എം. സന്തോഷ്​ കുമാർ, ​ഹെഡ്​ ഹവിൽദാർ എം. സന്തോഷ്​ കുമാർ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​. ഫോട്ടോ: mpggold1: കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story