Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 817 ഗ്രാം...

കരിപ്പൂരിൽ 817 ഗ്രാം സ്വർണമിശ്രിതം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ മൂന്ന്​ കർണാടക സ്വദേശികളിൽനിന്ന്​ എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ 817 ഗ്രാം സ്വർണമിശ്രിതം പിടികൂടി​. ദുബൈയിൽ നിന്നുള്ള സ്​പൈസ്​ജെറ്റിലെത്തിയ കർണാടക ഭട്​കൽ സ്വദേശികളായ മുഹമ്മദ്​ ഇല്യാസ്​, മുഹമ്മദ്​ റഫീഖ്​ എന്നിവരിൽനിന്ന്​ 326 ഗ്രാം വീതവും എയർ അറേബ്യ വിമാനത്തിലെത്തിയ ഭട്​കൽ സ്വദേശി മുഹമ്മദുൽ ഹസനിൽനിന്ന്​ 165 ​ഗ്രാമുമാണ്​ പിടികൂടിയത്​. സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിന്​ 30 ലക്ഷത്തോളം രൂപ വിലവരും. സൂപ്രണ്ട്​ പ്രമോദ്​ കുമാർ സവിത, ഇൻസ്​പെക്ടർമാരായ സന്ദീപ്​ നൈൻ, ദിനേശ്​ മൃഡ, കെ. രാജീവ്​ എന്നിവരാണ്​ സ്വർണം പിടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story