Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 79...

കരിപ്പൂരിൽ 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ഡയറക്​​ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസിൽ (ഡി.ആർ.ഐ) നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസാണ് 1824 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി ഖലീലുറഹ്മാൻ (27), രാത്രി ഒമ്പതിന് ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് ഫാസിൽ (27) എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്. ഖലീലിൽനിന്ന്​ 42 ലക്ഷം രൂപ വിലവരുന്ന 971 ഗ്രാം സ്വർണ മിശ്രിതവും ഫാസിലിൽനിന്ന്​ 37 ലക്ഷം രൂപ വിലവരുന്ന 853 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇരുവരും സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ്​ ശ്രമിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story