Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:24 AM IST Updated On
date_range 20 Aug 2022 1:24 AM ISTഒല്ലൂർ കൃഷി സമൃദ്ധി പദ്ധതി: 7.2 ടൺ പച്ചതേങ്ങ കയറ്റി അയച്ചു
text_fieldsbookmark_border
ഒല്ലൂർ കൃഷിസമൃദ്ധി പദ്ധതി: 7.2 ടൺ പച്ചത്തേങ്ങ കയറ്റി അയച്ചു ഒല്ലൂർ: പച്ചത്തേങ്ങ സംഭരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയായ ഒല്ലൂർ കൃഷി സമൃദ്ധി ആദ്യ ലോഡ് പച്ചത്തേങ്ങ കയറ്റി അയച്ചു. വെട്ടുകാട് സംഭരണ കേന്ദ്രത്തിൽനിന്ന് 7.2 ടൺ നാളികേരം കയറ്റി അയച്ചു. പൂച്ചിന്നിപാടത്ത് പ്രവർത്തിക്കുന്ന കേരഫെഡിന്‍റെ സംഭരണ കേന്ദ്രത്തിലേക്കാണ് ആദ്യ ലോഡ് അയച്ചത്. കിലോക്ക് 32 രൂപ നൽകിയാണ് കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്. തേങ്ങക്ക് വില ഇടിയുകയും കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് സർക്കാർ അധിക വില നൽകി പച്ചത്തേങ്ങ സംഭരിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story