Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവള്ളിക്കുന്നിൽ...

വള്ളിക്കുന്നിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് 71 ലക്ഷം

text_fields
bookmark_border
വള്ളിക്കുന്നിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് 71 ലക്ഷം വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് ബ്ലോക്കുതല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് 71 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി ബ്ലോക്കിലെ പെരുവള്ളൂർ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നവീകരണത്തിന് 35 ലക്ഷം രൂപയും കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നവീകരണത്തിന് 36 ലക്ഷം രൂപയുമാണ് ആരോഗ്യ വകുപ്പ് അനുവദിച്ചത്. പെരുവള്ളൂർ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടിയുടെ രൂപയുടെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ കഴിഞ്ഞ് ആരംഭിക്കാനിരിക്കുകയാണ്. കൂടാതെ ആസ്തി വികസന പദ്ധതി പ്രകാരം അനുവദിച്ച 1.84 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഐസൊലേഷൻ ഫ്രീ ഫാബ് കെട്ടിട നിർമാണ പ്രവർത്തനങ്ങളും ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവരുകയാണ്. നിർദിഷ്ട സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുമാറ്റിയാൽ നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story