Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്​ റെയിൽവേ...

പാലക്കാട്​ റെയിൽവേ ഡിവിഷനിൽ 71 ജീവനക്കാർക്ക്​ കോവിഡ്​

text_fields
bookmark_border
പാലക്കാട്​: റെയിൽവേ ഡിവിഷനിലെ 71 ജീവനക്കാർക്കും 39 കുടുംബാംഗങ്ങൾക്കുമടക്കം 110 പേർക്ക്​ കോവിഡ്​. മംഗളൂരുവിൽ 11ഉം ​േകാഴി​േക്കാട്ട്​ ഒമ്പതും കണ്ണൂരിൽ അഞ്ചും പാലക്കാട്ട്​​ 46ഉം ഷൊർണൂരിൽ ഒന്നും ജീവനക്കാർക്ക്​ രോഗം സ്ഥിരീകരിച്ചു​. ഏറ്റവുമധികം രോഗബാധിതർ പാലക്കാട്​ ഡിവിഷൻ ആസ്ഥാനത്തും കൺട്രോൾ റൂമിലുമാണ്​. പാലക്കാട്ട്​ 34 കുടുംബാംഗങ്ങൾ ഉൾപ്പെടെ 84 പേർക്കാണ്​ രോഗം. എൻജിനീയറിങ്​ വിഭാഗവുമായി ബന്ധപ്പെട്ട നാല്​ ഒാഫിസർമാർക്കും രോഗമുണ്ട്​. മംഗളൂരുവിൽ മണ്ണിടിച്ചിൽ ഉണ്ടായിടത്ത്​ ​ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായി പോയവരാണിവർ. ഗുരുതരാവസ്ഥയിലുള്ളവരായി ആരുമില്ലെന്നും എല്ലാവരും ആശുപത്രികളിലും വീടുകളിലും ചികിത്സയിലാണെന്നും റെയിൽവേ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 കൺട്രോളർമാർക്ക്​​ കോവിഡ്​ സ്ഥിരീകരിച്ച​േതാടെ കൺട്രോൾ റൂം അടക്കുകയും പ്രവർത്തനം​ വിവിധ ബ്രാഞ്ചുകളിലേക്ക്​ മാറ്റുകയും ചെയ്​തിരുന്നു. സെക്​ഷൻ കൺട്രോളർമാരുടെ ഡ്യൂട്ടി സമയം ആറിൽനിന്ന്​ എട്ടായി വർധിപ്പിച്ചു. ആവശ്യമെങ്കിൽ ഡ്യൂട്ടിക്ക്​ എത്താൻ വിരമിച്ച കൺട്രോളർമാർക്ക്​ അലർട്ട്​ നൽകി​. കോവിഡ്​ വ്യാപനം നിലവിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല. പരമാവധി ജീവനക്കാർ വർക്ക്​ ഫ്രം ഹോമിലാണ്​. ഒാഫിസുകൾ പരിമിത ജീവനക്കാരെ വെച്ചാണ്​ പ്രവർത്തിപ്പിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story