Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടുവള്ളി മണ്ഡലത്തിൽ...

കൊടുവള്ളി മണ്ഡലത്തിൽ 6.18 കോടിയുടെ റോഡ്​ പദ്ധതികൾക്ക് ഭരണാനുമതി

text_fields
bookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 54 റോഡുകളുടെ പ്രവൃത്തിക്ക് 6.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു. റീ ബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് അനുവദിച്ചത്. റോഡുകളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും രണ്ടു വർഷത്തെ ഉറപ്പുതരണമെന്ന നിർബന്ധനകളോടെയാണ് ടെൻഡർ നടപടി സ്വീകരിക്കേണ്ടതെന്നും എം.എൽ.എ അറിയിച്ചു. നരിക്കുനി പഞ്ചായത്ത്: ഉമയങ്ങല്‍ മുക്ക്-ജി.എല്‍.പി.എസ് -വലിയകുളം റോഡ് -10 ലക്ഷം, ഒടുപാറ-മുക്കാലംപാറ ചൂരല്‍ കൊള്ള് റോഡ് -10 ലക്ഷം, എന്‍.സി. കദീജ റോഡ് -13 ലക്ഷം, ശിശുമന്ദിരം-ചേനുകണ്ടി റോഡ് -10 ലക്ഷം, പുല്‍പ്പറമ്പില്‍ത്താഴം-അടക്കമല റോഡ് -10 ലക്ഷം. മടവൂർ പഞ്ചായത്ത്: വെള്ളിലാട്ട്മുക്ക്-പുതിയേടത്ത് കുളങ്ങര റോഡ് -10 ലക്ഷം, ചെന്നിലോട്ട് താഴം-കരിയാട്മല-കണ്മിയാട്ട് താഴം റോഡ് -15 ലക്ഷം, നെല്ലിയാച്ചാലില്‍-കരയത്തിങ്ങല്‍ റോഡ് -10 ലക്ഷം, വെള്ളാരംകണ്ടി-പുന്നടിച്ചാലില്‍ -പഞ്ചായത്ത് ഓഫിസ് റോഡ് -10 ലക്ഷം, സ്കൂൾത്താഴം കരിമ്പയില്‍ത്താഴം റോഡ് -10 ലക്ഷം, മഠത്തില്‍ നമ്പ്യാകിനാരി-ഇടനിലവില്‍ റോഡ് -10 ലക്ഷം. കിഴക്കോത്ത് പഞ്ചായത്ത്: വെള്ളിലാട്ട്പൊയില്‍ പന്നിത്തടം-നെല്ലിക്ക്യാൻകണ്ടി റോഡ് -10 ലക്ഷം, കുഞ്ഞാലി റോഡ്-കുനിയിയില്‍ റോഡ് -10 ലക്ഷം, കിഴക്കേടത്ത് -കോട്ടയില്‍ വട്ടക്കണ്ടം റോഡ് -10 ലക്ഷം, താളിയില്‍ വേറക്കുന്ന് റോഡ് -10 ലക്ഷം, ചുഴലിക്കര തറോല്‍ റോഡ് -10 ലക്ഷം, നെരോത്ത് കണ്ടിയില്‍താഴം റോഡ് -10 ലക്ഷം, വലിയപറമ്പ ബാങ്ക്-പൊന്നുംതോറ വെട്ടുകല്ലുംപുറം റോഡ് -10 ലക്ഷം, കൈയളശ്ശേരി മംഗളോട്ട് കുന്ന് റോഡ്​ -10 ലക്ഷം, മൂയിപ്പുറത്ത് -കണ്ടിയില്‍ മീത്തല്‍ റോഡ് -10 ലക്ഷം, മംഗളോട്ട്കുന്ന് വാദിഹുസ്ന റോഡ് -10 ലക്ഷം, വള്ളുവർകുഴി പുത്തൻവീട്ടില്‍ റോഡ് -10 ലക്ഷം, പൊയില്‍മുക്ക് വടക്കേചാലില്‍ റോഡ് -10 ലക്ഷം. കൊടുവള്ളി നഗരസഭ: കെ.കെ. പൊയില്‍ -ആർക്കോത്ത് -തോട്ടോളിക്കടവ് റോഡ് -10 ലക്ഷം, വാവാട് സൻെറർ -മൂലയില്‍ -കാരുണ്യതീരം റോഡ് -11.6 ലക്ഷം, അബ്​ദുൽ ഖാദർ ഹാജി റോഡ് (കാരാട്ട് പൊയില്‍- പറമ്പത്തുകാവ് റോഡ്) -14.2 ലക്ഷം, പറമ്പത്തുകാവ് പള്ളി -പറമ്പത്തുകാവ് വയല്‍ റോഡ് -12 ലക്ഷം, കാവില്‍-കുണ്ടത്തില്‍ -തച്ചോട്ടുമ്മല്‍ റോഡ് -10 ലക്ഷം, കോട്ടക്കല്‍ -കൊടുവൻമുഴി റോഡ് -66 ലക്ഷം, ആറങ്ങോട് -മൂശാരിയിടം റോഡ് -10 ലക്ഷം, കണ്ടിയില്‍ -എയുകളത്തില്‍ റോഡ് -10 ലക്ഷം, പൊയില്‍-തച്ചോട്ടമ്മല്‍ റോഡ് -10 ലക്ഷം, തുടിയാരിക്കണ്ടി- ചോയൻകുന്ന് പി.കെ.എം റോഡ് -10 ലക്ഷം. കട്ടിപ്പാറ പഞ്ചായത്ത്: വയലുംകര ചെമ്പുങ്കര റോഡ് -10 ലക്ഷം, അമ്പായത്തോട് -കാറ്റാടിക്കുന്ന് റോഡ് -10 ലക്ഷം, ചുണ്ടൻകുഴി -നടക്കുന്ന് റോഡ് -10 ലക്ഷം, ആര്യക്കുളം അറ്റുസ്ഥലം റോഡ് -10 ലക്ഷം, കന്നൂട്ടിപ്പാറ മൂന്നാംതോട് റോഡ് -10 ലക്ഷം, വെട്ടിഒഴിഞ്ഞതോട്ടം കരി‍‍ഞ്ചോല റോഡ് -10 ലക്ഷം. ഓമശ്ശേരി പഞ്ചായത്ത്: പുല്‍പ്പുറമ്പില്‍ പഴഞ്ചേരി റോഡ് -10 ലക്ഷം, താഴെ മൂടൂർ ഏലിയമ്പ്രമല റോഡ് -10 ലക്ഷം, ഓട്ടകാഞ്ഞിരത്തിങ്ങല്‍ -കൂവലപ്പറ്റ റോഡ് -10 ലക്ഷം, ഏലിയാമ്പ്രമല -കോളനി റോഡ് -10 ലക്ഷം, പന്ന്യംകുഴി മറിയാനാഥപുരം ‌എസ്​റ്റേറ്റ് റോഡ് -10 ലക്ഷം, ചേന്ദംകുളങ്ങര -പാറക്കല്‍ റോഡ് -10 ലക്ഷം, മൂന്നാംതോട് -കാറ്റാടിക്കുന്ന് റോഡ് -15 ലക്ഷം, ചക്കിട്ടമ്മല്‍ -തുമ്പോണ റോഡ് -10 ലക്ഷം, എളത്ത് കണ്ടി മിച്ചഭൂമി റോഡ് -19 ലക്ഷം. താമരശ്ശേരി പഞ്ചായത്ത്: ടി.ടി മുക്ക് ആറ്റുസ്ഥലം റോഡ് -10 ലക്ഷം, ഇൻഡസ്ട്രിയല്‍ -മഖാം റോഡ് -10 ലക്ഷം, കോരങ്ങാട് -ആനപ്പാറക്കല്‍ - വാപ്പനാംപൊയില്‍ റോഡ് -10 ലക്ഷം, കുറ്റ്യാക്കില്‍ തൊട്ടുമൂല കാരക്കുന്ന് റോഡ് -10 ലക്ഷം, വിളയാർച്ചാലില്‍ പാലക്കുന്ന് റോഡ് -12 ലക്ഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story