Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTപെരിന്തൽമണ്ണയിൽ കടകളിൽ മോഷണം; ബാഗ് ഷോപ്പിൽ നിന്ന് 60,000 രൂപ കവർന്നു
text_fieldsbookmark_border
പെരിന്തൽമണ്ണ: ബൈപാസിലെ കക്കൂത്ത് റോഡിൽ കടയുടെ പൂട്ട് കുത്തിത്തുറന്ന് 60,000 രൂപ കവർന്നു. 'സ്റ്റൈൽ വ്ലോഗ്' ബാഗ് ഷോപ്പിലാണ് മോഷണം നടന്നത്. ഷട്ടർ പിക്കാസ് ഉപയോഗിച്ച് തകർത്ത് അകത്തുകടന്നാണ് മേശവലിപ്പിൽ വെച്ച പണം മോഷ്ടിച്ചതെന്ന് കടയുടമ സിദ്ദീഖ് പാറയിൽ പറഞ്ഞു. ബർമുഡയും ടീ ഷർട്ടും മുഖം മറക്കുന്ന തൊപ്പിയും ധരിച്ചയാളുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച 3.30നായിരുന്നു സംഭവം. ജില്ല ആശുപത്രിക്ക് സമീപം മരുന്നുകടയിലും ഫാൻസി ഷോപ്പിലും സമാന രീതിയിൽ മോഷണം നടന്നു. മറ്റ് രണ്ടു കടകളിൽ മോഷണശ്രമവുമുണ്ടായി. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. മാർച്ച് 21ന് അമ്മിനിക്കാട്ട് വീട്ടുകാർ വിനോദയാത്രക്ക് പോയ നേരം 34 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. ടൗണിൽ കടകളിൽ തന്നെ ചെറുതും വലുതുമായി ഒട്ടേറെ മോഷണങ്ങൾ നടന്നിരുന്നു. പലതിലും പ്രതികളെ പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story