Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്: ഇരിക്കൂർ ...

കോവിഡ്: ഇരിക്കൂർ മണ്ഡലത്തിൽ 600 കിടക്കകൾ തയാറാക്കും

text_fields
bookmark_border
ശ്രീകണ്​ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കോവിഡ് ഫസ്​റ്റ് ​െലെൻ ട്രീറ്റ്മൻെറിനായി 10 കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കിടത്തിച്ചികിത്സക്ക് 600 കിടക്കകൾ ഈ ആഴ്​ചയോടെ തയാറാക്കുമെന്നും കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു. എട്ട് പഞ്ചായത്തുകളിലും ശ്രീകണ്​ഠപുരം നഗരസഭയിലുംകൂടി 10 കേന്ദ്രങ്ങളാണ്​ ആരംഭിക്കുന്നത്. കൂടുതൽ ബെഡുകൾ ഏർപ്പെടുത്താനും ഇവിടങ്ങളിൽ സൗകര്യമുണ്ടാകും. മണക്കടവ് ഗവ. ഹയർ സെക്കൻഡറി സ്​കൂൾ 50 (ഉദയഗിരി), രയരോം ഗവ. ഹൈസ്​കൂൾ 50 (ആലക്കോട്), നടുവിൽ ഹയർ സെക്കൻഡറി സ്​കൂൾ 50 (നടുവിൽ), വിമൽജ്യോതി എൻജിനീയറിങ്​ കോളജ് 100 (ഏരുവേശ്ശി), പയ്യാവൂർ പഞ്ചായത്ത് (50), ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ 100 (ഉളിക്കൽ), ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ 50 (ഇരിക്കൂർ), ചുഴലി ഗവ. ഹയർ സെക്കൻഡറി 50 (ചെങ്ങളായി), ശ്രീകണ്​ഠപുരം ഗവ. ഹയർ സെക്കൻഡറി സ്​കൂൾ 50, ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്​കൂൾ 50 (ശ്രീകണ്​ഠപുരം നഗരസഭ) എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ ആരംഭിക്കുകയെന്നും കെ.സി. ജോസഫ് അറിയിച്ചു. സർക്കാർ വാഗ്​ദാനംചെയ്​ത സാമ്പത്തിക സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടൻ ലഭ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story