Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:39 AM IST Updated On
date_range 10 Jun 2022 5:39 AM ISTജില്ലയിൽ 568 സ്കൂളുകൾ കുടിവെള്ളം പരിശോധനക്കയച്ചില്ല
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ സ്കൂളുകളിൽ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കാൻ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ളം പരിശോധനക്ക് അയക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികാരികൾ നിർദേശിച്ചിരുന്നെങ്കിലും പല സ്കൂളുകളും അമാന്തം കാണിക്കുന്നതായി വ്യക്തമായി. 825 സ്കൂളുകൾ വെള്ളം പരിശോധനക്ക് നൽകിയപ്പോൾ 568 സ്കൂളുകൾ അമാന്തം കാണിച്ചു. 17 ഉപജില്ലകളിൽനിന്നായി 1393 സ്കൂളുകൾക്കാണ് വെള്ളം പരിശോധിക്കാൻ നിർദേശം നൽകിയിരുന്നത്. ഇവയിൽ വ്യാഴാഴ്ച ജില്ല നൂൺ ഫീഡിങ് ഓഫിസർക്ക് ലഭിച്ച കണക്ക് പ്രകാരം വണ്ടൂർ ഉപജില്ലയിൽ ഒരു സ്കൂൾ വെള്ളം പരിശോധനക്ക് അയച്ചിട്ടില്ല. 71 സ്കൂളുകളാണ് വണ്ടൂരിലുള്ളത്. അരീക്കോടും മേലാറ്റൂരും ഓരോ സ്കൂൾ വീതമാണ് വെള്ളത്തിന്‍റെ സാമ്പ്ൾ ലാബിലേക്ക് നൽകിയത്. മേലാറ്റൂരിൽ 48 സ്കൂളും അരീക്കോട് 61 സ്കൂളും സാമ്പ്ൾ അയക്കാനുണ്ട്. മുഴുവൻ സ്കൂളുകളും സാമ്പ്ൾ അയച്ച ഉപജില്ല എടപ്പാളാണ്. 71 സ്കൂളുകളാണ് എടപ്പാളിലുള്ളത്. പൊന്നാനി ഉപജില്ലയിൽ 17ഉം കുറ്റിപ്പുറം ഉപജില്ലയിൽ ഏഴും കൊണ്ടോട്ടിയിൽ ഒമ്പതും തിരൂരിൽ 14ഉം സ്കൂളുകൾ വെള്ളത്തിന്‍റെ സാമ്പ്ൾ പരിശോധനക്ക് അയക്കാനുണ്ട്. തുറന്ന കിണർ, കുഴൽക്കിണർ, വാട്ടർ അതോറിറ്റി വിതരണം എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് പരിശോധനക്കായി അയച്ചിരിക്കുന്നത്. അതേസമയം, കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക് അയക്കാത്ത സ്കൂളുകളോട് അടുത്ത ദിവസങ്ങളിൽതന്നെ നടപടി സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ല നൂൺ ഫീഡിങ് ഓഫിസർ ദിനേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story