Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ സ്റ്റേഷനിൽ 5.1...

റെയിൽവേ സ്റ്റേഷനിൽ 5.1 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ 5.1 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
cancel
തിരൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന്​ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.1 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ചെന്നൈ -മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമ ബംഗാൾ ബർദമാൻ സ്വദേശിയായ എസ്.കെ. സൈഫുദ്ദീനെയാണ് (23) ചൊവ്വാഴ്ച രാവിലെ 6.30ന് പിടികൂടിയത്​. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വിൽപന നടത്താനാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് പ്രിവന്‍റിവ് ഓഫിസർ വി.ആർ. രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ, കോൺസ്റ്റബ്​ൾ ഒ.പി. ബാബു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. m3 arrest saifudheen : കഞ്ചാവുമായി പിടിയിലായ പ്രതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story