Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവ്​...

കഞ്ചാവ്​ ലോറിയിൽനിന്ന്​ കണ്ടെടുത്ത 500 പാക്കറ്റ്​ സിമൻറ്​ ലേലത്തിന്​​

text_fields
bookmark_border
മലപ്പുറം: കഞ്ചാവ്​ കടത്തുകയായിരുന്ന ലോറിയിൽനിന്ന്​ പിടികൂടിയ 500 പാക്കറ്റ്​ സിമൻറ് ലേലത്തിന്​. കാളികാവ്​ ഭാഗത്തുനിന്ന്​​ കഴിഞ്ഞ നവംബറിൽ 767 കിലോ കഞ്ചാവ്​ കടത്തുകയായിരുന്ന ലോറിയിലെ സിമൻറു പാക്കറ്റുകളാണിവ. സിമൻറു ചാക്കുകളുടെ മറവിൽ ആ​​ന്ധ്രാപ്രദേശിൽനിന്നാണ്​ കഞ്ചാവ്​ എത്തിച്ചിരുന്നത്​​. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മൻെറ്​ ആന്‍ഡ് ആൻറി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് വിഭാഗമാണ്​ ഇവ പിടികൂടിയത്​. ഡ്രൈവർ, വിതരണ ഏജൻറ്​ ഉൾപ്പെടെ നാല്​ പേർ ജയിലിലാണ്​. തുടർ അന്വേഷണത്തിന്​ കോഴിക്കോട്​ എക്​സൈസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറിയിട്ടുണ്ട്​. സിമൻറ്​ ലേലത്തിന്​ പി.ഡബ്ല്യു.ഡി വിഭാഗമാണ്​ വില നിശ്ചയിക്കുന്നത്​. ചൊവ്വാഴ്​ച രാവിലെ 11ന് സിവില്‍ സ്​റ്റേഷനിലെ നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് ഓഫിസില്‍ നടത്തിയ ലേലത്തിൽ ആരും ഏറ്റെടുക്കാൻ എത്തിയില്ല. രണ്ടാമത്തെ ലേലം വെള്ളിയാഴ്​ച നടക്കും. ഫോണ്‍: 0483-2735431, 9496002870, 9400069648.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story