Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകല്യാട്-പൂവ്വം റോഡ്...

കല്യാട്-പൂവ്വം റോഡ് വികസനത്തിന് 50 ലക്ഷം രൂപയുടെ അനുമതി

text_fields
bookmark_border
ഇരിക്കൂർ: പൂവ്വം -കല്യാട് റോഡി​ൻെറ വികസനത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. നേരത്തെ പത്തുലക്ഷം രൂപ റോഡിന് അനുവദിച്ചിരുന്നു. ഈ തുക അപര്യാപ്തമാണെന്നുകാണിച്ച് ഇ.പി. ജയരാജൻ നൽകിയ നിവേദനത്തെ തുടർന്നാണ് തുക ഉയർത്തിയത്. നാലു കിലോമീറ്റർ ദൂരമുള്ള റോഡി​ൻെറ പകുതി ഭാഗവും പാടേ തകർന്നു കിടക്കുകയായിരുന്നു. ചെറുവാഹനങ്ങൾ പോലും പോവാൻപറ്റാത്ത സ്​ഥിതിയാണ്. ജില്ല പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപയുടെ പ്രവൃത്തി കല്യാട് ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. പടിയൂർ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രധാന സർക്കാർ സ്​ഥാപനങ്ങളായ ഗവ. പി.എച്ച്.സി, കൃഷിഭവൻ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, ഐ.ടി.ഐ, കല്ലാട് സർവിസ് സഹകരണ ബാങ്ക്, നിർദിഷ്​ട അന്തർദേശീയ ആയുർവേദ ഗവേഷണ കേന്ദ്രം, കല്യാട് യു.പി സ്കൂൾ, ഗാന്ധിവിലാസം എൽ.പി സ്കൂൾ, പടിയൂർ പഞ്ചായത്ത് ബസ് സ്​റ്റാൻഡ്​, സിബ്ഗ ആർട്സ് കോളജ് തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളിലേക്ക് പഞ്ചായത്ത് ആസ്​ഥാനമായ പടിയൂരിൽനിന്ന്​ എളുപ്പം എത്താവുന്ന റോഡാണിത്. ഈ റോഡിൽനിന്ന് ഊരത്തൂരിലൂടെ ഉളിക്കലിലേക്കും പയ്യാവൂരിലേക്കും എളുപ്പത്തിലെത്താനാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story