Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:44 AM IST Updated On
date_range 14 Feb 2022 5:44 AM ISTപുത്തനങ്ങാടി ആരോഗ്യ ഉപകേന്ദ്രം നവീകരിക്കാൻ 4.95 ലക്ഷം
text_fieldsbookmark_border
അങ്ങാടിപ്പുറം: ശോച്യാവസ്ഥയിലായ പുത്തനങ്ങാടി ആരോഗ്യ ഉപകേന്ദ്രം നവീകരിക്കാൻ പഞ്ചായത്ത് 4.95 ലക്ഷം രൂപ അനുവദിച്ചു. അറ്റകുറ്റപ്പണി നടത്തി കെട്ടിടം നവീകരിക്കാൻ ടെൻഡർ പൂർത്തിയായി. ഇ-ടെൻഡർ ഒഴിവാക്കാൻ കൂടി വേണ്ടിയാണ് അഞ്ചു ലക്ഷത്തിൽ താഴെ തുകയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. പഞ്ചായത്ത് മെയിന്‍റനൻസ് ഫണ്ടിൽനിന്നാണ് തുക അനുവദിച്ചതെന്നും പുനരുദ്ധാരണം ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ. സഈദ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. സഈദയും അംഗങ്ങളും ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, അംഗങ്ങളായ കെ.ടി. അൻവർ, പി.പി. ശിഹാബ്, മുൻ അംഗങ്ങളായ ചോലയിൽ ഹുസൈൻ, ഹാജറ ഹുസൈൻ, നാട്ടുകാരായ എൻ.പി. മൊയ്തു ഹാജി, സി.പി. സിദ്ദീഖ്, ബി.പി. കുട്ടിപ്പ, ചോലയിൽ കുഞ്ഞിമൊയ്തീൻ, ഒടുവിൽ അശ്റഫ്, ചോലയിൽ ഫവാസ്, എൻ.പി. അൽത്താഫ്, ഇസ്മായിൽ പറപ്പാറ, ഹൈദേർസ് കൊയപ്പത്തൊടി എന്നിവരാണ് കേന്ദ്രം സന്ദർശിച്ചത്. പടം. mcpmna 1 അങ്ങാടിപ്പുറം പുത്തനങ്ങാടി ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് കെ. സഈദയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു ......................................... ആരോഗ്യ ഉപകേന്ദ്രങ്ങളിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ താമസിച്ച് സേവനം ഉറപ്പാക്കണമെന്ന് അങ്ങാടിപ്പുറം: പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ താമസിച്ച് സേവനം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് നാട്ടുകാർ. അങ്ങാടിപ്പുറം, തിരൂർക്കാട്, അരിപ്ര, പുത്തനങ്ങാടി എന്നീ ആരോഗ്യ സബ് സൻെററുകളിൽ അങ്ങാടിപ്പുറത്ത് മാത്രമാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് താമസിക്കുന്നത്. സബ് സൻെററുകളിൽ ജെ.പി.എച്ച്.എൻമാർ താമസിച്ച് സേവനം ചെയ്യണമെന്നാണ് സർക്കാർ നിർദേശം. താമസ സൗകര്യമൊരുക്കി നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. അതേസമയം, താമസ സൗകര്യമുള്ള കേന്ദ്രങ്ങളിലും ജെ.പി.എച്ച്.എൻമാർ തമസിക്കാത്ത അവസ്ഥയുണ്ട്. പുത്തനങ്ങാടിയിൽ മുമ്പ് നഴ്സ് താമസിച്ചാണ് സേവനം നൽകിയിരുന്നത്. ഏറെക്കാലമായി തുറക്കാതെ അവഗണിക്കപ്പെട്ട് കിടന്നതോടെ കെട്ടിടവും പരിസരവും തകർച്ചയിലാണ്. 4.95 ലക്ഷം രൂപ ചെലവിട്ട് ഇത്തവണ നടത്തുന്ന നവീകരണം പൂർത്തിയായാൽ കേന്ദ്രത്തിൽ താമസിച്ച് സേവനം നൽകണമെന്നും അതിനുള്ള സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
