Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹെല്‍ത്ത്...

ഹെല്‍ത്ത് സെന്ററുകളില്‍ 45 ലക്ഷത്തിന്‍റെ പ്രവര്‍ത്തികൾക്ക്​ അനുമതി

text_fields
bookmark_border
ഹെല്‍ത്ത് സെന്ററുകളില്‍ 45 ലക്ഷത്തിന്‍റെ പ്രവൃത്തികൾക്ക്​ അനുമതി വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളില്‍ 45 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി. ആരോഗ്യ സ്ഥാപനങ്ങളിലെ സിവില്‍ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. മുണ്ടത്തിക്കോട് എഫ്​.എച്ച്​.സി (15.5 ലക്ഷം -വടക്കാഞ്ചേരി നഗരസഭ), അവണൂര്‍ എഫ്​.എച്ച്​.സി (15.5 ലക്ഷം -അവണൂര്‍ ഗ്രാമപഞ്ചായത്ത്), കരുമാത്ര സബ് സെന്റര്‍ (ഏഴ്​ ലക്ഷം -തെക്കുംകര ഗ്രാമപഞ്ചായത്ത്), കോഴിക്കുന്ന് സബ് സെന്റര്‍ (ഏഴ്​ ലക്ഷം -മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്) എന്നിവക്കാണ് അനുമതിയായത്​. തെക്കുംകര ഗ്രാമപഞ്ചായത്തിലെ വെടിപ്പാറ എഫ്​.എച്ച്​.സി, കോലഴി എഫ്​.ഡബ്ല്യു.സി (പാമ്പൂര്‍) എന്നിവിടങ്ങളിൽ അടുത്തഘട്ടത്തിൽ ഏഴുലക്ഷം രൂപ വിനിയോഗിച്ച്​ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ ഏഴ് സബ് സെന്ററുകള്‍ ഉള്ള തെക്കുംകര ഗ്രാമപഞ്ചായത്തിലെ ഒരു സബ് സെന്റര്‍ കൂടി നിർമിക്കുന്നതിനെക്കുറിച്ചും മുണ്ടൂര്‍ എഫ്​.എച്ച്​.സിക്ക്​ പുതിയ കെട്ടിടം നിർമിക്കുന്നതിന്​ പ്രൊപ്പോസല്‍ തയാറാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അടാട്ട് പഞ്ചായത്തിലെ ആമ്പക്കാട് സബ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു. തോളൂര്‍ സി.എച്ച്​.സി അടുത്ത ഘട്ടത്തില്‍ ബ്ലോക്ക് എഫ്​.എച്ച്​.സിയായി ഉയര്‍ത്താനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായി പ്രൊപ്പോസല്‍ നല്‍കാൻ തീരുമാനിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ ട്രെയ്നിങ്​ സെന്ററിനായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story