Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കോയ തങ്ങള​ുടെ...

പൂക്കോയ തങ്ങള​ുടെ ഓർമക്ക്​ 45 വയസ്സ്​​

text_fields
bookmark_border
മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായിരുന്ന പാണക്കാട്​ പൂക്കോയ തങ്ങളുടെ ഓർമക്ക്​​ 45 വയസ്സ്​​. 1975 ജൂലൈ ആറിനാണ്​ തങ്ങൾ വിടവാങ്ങിയത്​​. അനുസ്​മരണ പരിപാടികൾ നടക്കുന്നതിനിടെ,​ ലീഗ്​ സംസ്​ഥാന അധ്യക്ഷൻ​ ഹൈദരലി ശിഹാബ്​ തങ്ങൾ പിതാവുമായുള്ള ഓർമകൾ ഫേസ്​​ബുക്ക്​ കുറിപ്പ്​ വൈറലായി. കുറിപ്പി​ൻെറ പ്രസക്​ത ഭാഗം: ''കൊടപ്പനക്കൽ തറവാടി​ൻെറ മുറ്റത്ത് ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ബാപ്പയെ കാണാനും ആശ്വാസം തേടാനും നാനാദിക്കുകളിൽനിന്ന് അതിരാവിലെ തന്നെ ആളുകളെത്തും. ആശ്വാസത്തോടെ അവർ മടങ്ങിപ്പോകുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. ഉമ്മ മരിച്ച ശേഷം ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകൾ ഇപ്പോഴും മനസ്സിലുണ്ട്. കോഴിക്കോട് എം.എം ഹൈസ്‌കൂൾ ആറാം തരത്തിൽ ചേരുന്നതുവരെ കിടത്തം ബാപ്പയോടൊപ്പമായിരുന്നു. ആ ഓർമകൾക്കിപ്പോഴും എന്തു മധുരമാണ്. 1975 ഏപ്രിലിൽ ബംഗളൂരുവിൽ ഇബ്രാഹിം സുലൈമാൻ സേട്ടി​ൻെറ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കോഴിക്കോട് നിർമല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാൻസർ ഇൻസ്​റ്റിറ്റ്യൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാതായപ്പോൾ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് വന്നു. ജൂലൈ ആറിന് രാത്രി ആ തണൽ ഞങ്ങളെ വിട്ടകന്നു. ബാപ്പ വിട്ടുപിരിഞ്ഞിട്ട് 45 കൊല്ലമായെങ്കിലും ഇപ്പോഴും ആ സ്‌നേഹസ്പർശം ഞങ്ങളുടെ കൂടെയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ആ ഓർമകൾ ആശ്വാസമായി ഓടിയെത്താറുണ്ട്''.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story