Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:22 AM IST Updated On
date_range 20 Aug 2022 1:22 AM ISTഅത്താണി-പുതുരുത്തി റോഡ് നവീകരണം; 4.5 കോടിയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി
text_fieldsbookmark_border
വടക്കാഞ്ചേരി: അത്താണി-പുതുരുത്തി റോഡ് നവീകരണത്തിന് 4.5 കോടിയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രവൃത്തിയുടെ ഫൈനൽ എസ്റ്റിമേറ്റ് 25ന് മുമ്പ് സമർപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. റോഡ് നിർമാണ പ്രവർത്തനം നടക്കുന്നിടത്തെ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനായി പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story