Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 42...

കരിപ്പൂരിൽ 42 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 42 ലക്ഷത്തിന്‍റെ സ്വർണം കോഴിക്കോട്​ പ്രിവന്‍റീവ്​ കസ്റ്റംസ്​ പിടികൂടി. നിലമ്പൂർ സ്വദേശി നഹാസിൽ (27) നിന്നാണ്​ 861 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്​. മിശ്രിതം കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച്​ കടത്താനായിരുന്നു ശ്രമം. ഇതിൽ നിന്ന്​ 792.7 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലാണ്​ ഇയാൾ കരിപ്പൂരിലെത്തിയത്​. അസി. കമീഷണർ സിനോയ്​. കെ. മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്​, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്​, കപിൽദേവ്​ സുരീര, ഹെഡ്​ ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story