Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:22 AM IST Updated On
date_range 22 Aug 2022 1:22 AM ISTആളില്ലാത്ത വീട്ടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം: 40 പവനും വിലകൂടിയ മൂന്ന് വാച്ചും 8000 രൂപയും മോഷണം പോയി
text_fieldsbookmark_border
ചെറുതുരുത്തി: ആളില്ലാത്ത വീട്ടിൽനിന്ന് 40 പവൻ സ്വർണവും വിലകൂടിയ മൂന്ന് വാച്ചും 8000 രൂപയും മോഷണം പോയി. താഴെപ്ര അയ്യര് വീട്ടിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം കഴിഞ്ഞദിവസം കോയമ്പത്തൂർ പോയ സമയത്താണ് മോഷണം നടന്നതായി പറയുന്നത്. ആളില്ലാത്ത വീട്ടിൽ മുൻവാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് ശനിയാഴ്ചയാണ് അയൽവാസികൾ കണ്ടത്. ഉടൻ ചെറുതുരുത്തി പൊലീസിൽ അറിയിച്ചു. തൃശൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഞായറാഴ്ച സ്ഥലത്തെത്തി പരിശോധിച്ചു. ചെറുതുരുത്തി എസ്.ഐമാരായ ബിന്ദുലാൽ, പി.ജെ. രാജേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചിത്രം.TCTC Ty 1 ചെറുതുരുത്തി താഴെപ്ര അയ്യര് വീട്ടിൽ രാമചന്ദ്രന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story