Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:48 AM IST Updated On
date_range 13 Jun 2022 5:48 AM ISTമുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; 40 പേർ അറസ്റ്റിൽ
text_fieldsbookmark_border
മലപ്പുറം: ഞായറാഴ്ച രാവിലെ ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കെതിരെ ദേശീയപാതയിൽ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കരിങ്കൊടി കാണിച്ചു. തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിലും പുത്തനത്താണിയിൽ 'ഇ.എം.എസിന്‍റെ ലോകം' സെമിനാറിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത 40ഓളം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പല സ്ഥലങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എടപ്പാൾ, പുത്തനത്താണി, കോട്ടക്കൽ എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ കരിങ്കൊടി കാണിച്ചത്. പലയിടത്തും ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. എടപ്പാളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉൾപ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ പ്രതിഷേധക്കാരെ കുറ്റിപ്പുറം മിനിപമ്പയിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ അതുവഴി കടന്നുവന്ന മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാഹനത്തിനുനേരെ യുവതി കരിങ്കൊടി വീശി. mpgma1, mpgma2, mpgma3:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story