Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 3.86 കിലോ...

കരിപ്പൂരിൽ 3.86 കിലോ സ്വർണമിശ്രിതം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്റ്റംസും കോഴിക്കോട്​ ഡയറക്ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസും സംയുക്തമായി 3.86 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന്​ എത്തിയ നാല്​​ പേരിൽനിന്നാണ്​ സ്വർണം പിടികൂടിയത്​. അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലെത്തിയ മലപ്പുറം കൂരിയാട്​ പാക്കടപുറായ സ്വദേശി മുജീബ്​ റഹ്മാനിൽ (25) നിന്ന്​ 874 ഗ്രാം, ബഹ്​റൈനിൽനിന്നുള്ള ഗൾഫ്​ എയറിലെത്തിയ മലപ്പുറം അമരമ്പലം കൂറ്റമ്പാറ സ്വദേശി സക്കീർ പുലത്തിൽ (50) നിന്ന്​ 968 ഗ്രാം, വയനാട്​ അമ്പലവയൽ ​നെല്ലറക്കൽ സ്വദേശി മുഹമ്മദ്​ ഫൈസലിൽ (32) നിന്ന്​ 1019 ഗ്രാം, എയർ അറേബ്യയിൽ ഷാർജയിൽനിന്നെത്തിയ മഞ്ചേരി പൂക്കൊളത്തൂർ പൊട്ടണംചാലി ഫൈസലിൽ (36) നിന്ന്​ 1008 ഗ്രാമുമാണ്​ സംയുക്ത പരിശോധനയിൽ പിടികൂടിയത്​. നാല്​ പേരും മിശ്രിതരൂപത്തിലാക്കിയ സ്വർ​ണം കാപ്​സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച്​ കടത്താനാണ്​ ശ്രമിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story