Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഎ.എം ഹോണ്ടയില്‍ ഹൈനസ് സി.ബി 350 ബുക്കിങ് ആരംഭിച്ചു
text_fieldsbookmark_border
പെരിന്തല്‍മണ്ണ: ഹോണ്ടയുടെ എറ്റവും പുതിയ റീട്രോ ക്ലാസിക്ക് മോട്ടോര്‍ സൈക്കിളായ ഹൈനസ് സി.ബി 350 യുടെ ബുക്കിങ് എ.എം ഹോണ്ടയില്‍ ആരംഭിച്ചു. ബുക്കിങ് ക്രമം അനുസരിച്ചാകും ഡെലിവെറി നല്‍കുന്നതെന്ന് എ.എം ഹോണ്ട അധികൃതര്‍ അറിയിച്ചു. 350 സി.സി എഞ്ചിനോടെയുള്ള സി.ബി 350 ക്ക്, സെഗ്‌മൻെറില്‍ മറ്റാര്‍ക്കുമില്ലാത്ത പ്രീമിയം ഫീച്ചേഴ്‌സുകളാണുള്ളതെന്നും ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കൺട്രോളാണ് ആദ്യത്തേതെന്നും അവർ അറിയിച്ചു. ഇത് മുന്‍പിന്‍ ചക്രങ്ങളുടെ സ്പീഡ് വ്യതിയാനം കണ്ടെത്തി സ്ലിപ്പ് റേഷ്യോ കണക്കാക്കി എൻജിന്‍ ടോര്‍ക്ക് നിയന്ത്രിക്കും. കൂടാതെ ഗിയറുകള്‍ അനായാസം ഷിഫ്റ്റ് ചെയ്യാനുള്ള സ്ലിപ്പര്‍ ക്ലച്ച്, എൻജിന്‍ വൈബ്രേഷന്‍ കുറക്കാന്‍ കൗണ്ടര്‍ ബാലന്‍സര്‍, സൈഡ് സ്റ്റാൻഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ്, റിയല്‍ ടൈം മൈലേജ് എന്നിവയറിയാന്‍ സാധിക്കുന്ന ഡിജിറ്റല്‍ അനലോഗ് മീറ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എ.ബി.എസ്, തുടങ്ങിയ സവിശേഷതകളുമുണ്ട്. 5000 രൂപ അഡ്വാന്‍സ് നല്‍കി എ.എം ഹോണ്ടയുടെ ഏത് ബ്രാഞ്ചുകളിലും ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക്: 85920 90000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story