Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൂലൈയിലെ മാത്രം...

ജൂലൈയിലെ മാത്രം സമ്പർക്കപ്പകർച്ച 302

text_fields
bookmark_border
തിരുവനന്തപുരം: എട്ടുദിവസത്തിനിടെ സംസ്​ഥാനത്ത്​ സമ്പർക്കത്തിലൂടെ കോവിഡ്​ പകർന്നത്​ 302 പേർക്ക്​​. സംസ്​ഥാനത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം ആറായിരം (6195) പിന്നിട്ടു. പ്രതിദിനം ശരാശരി 200 പേർക്ക്​ എന്ന നിലയിൽ നിന്ന്​ 300 ലേക്ക്​ രോഗബാധിതരുടെ എണ്ണവും ഉയർന്നത്​ രോഗബാധയുടെ തീവ്രത ചൂണ്ടിക്കാട്ടുന്നു. ജനുവരി 30 മുതൽ ജൂ​ലൈ എട്ടുവരെ 874 പേർക്കാണ്​ സംസ്​ഥാനത്ത്​ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്​. എന്നാൽ, ഇക്കഴിഞ്ഞ എട്ടുദിവസത്തിൽ മാത്രം സംസ്​ഥാനത്ത്​ 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികൾ കൂടുന്നതിന് അനുസരിച്ച് ഉറവി‌ടമറിയാത്ത കേസുകളും സമ്പർക്ക രോഗപ്പകർച്ചയും സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 1255 പേർ ഈ ദിവസങ്ങളിൽ രോഗമുക്തി നേടിയിട്ടുണ്ടെന്നതാണ്​ അൽപം ആശ്വാസം. ഡിസ്​ചാർജിന്​ തുടർച്ചയായി രണ്ട്​ നെഗറ്റിവ്​ ഫലങ്ങൾ വേണ്ടതില്ലെന്നും ആദ്യസാമ്പിൾ നെഗറ്റിവാകുന്നതോടെ ആശുപത്രിവിടാമെന്നുമുള്ള പുതിയ വ്യവസ്​ഥകളും രോഗമുക്തി നിരക്ക്​ വർധിക്കാൻ കാരണമായിട്ടുണ്ട്​. തിരുവനന്തപുരം നഗരത്തിന് പുറമെ, എറണാകുളം, കോഴിക്കോട് ജില്ലകളിലും സമ്പർക്ക കേസുകൾ ആശങ്കജനകമായി ഉയരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story