Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതി വെട്ടിച്ച്...

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തി​ൻെറ സ്വർണം പിടികൂടി തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിലധികം വിലവരുന്ന സ്വർണം തിരൂർ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 630 ഗ്രാം സ്വർണമാണ് പിടികൂടിയത്. പരിശോധന സമയത്ത് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. നികുതിയും പിഴയുമായി 1,97,000 രൂപ ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു. ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം ജോ. കമീഷണർ ഫിറോസ് കാട്ടിൽ, ​െഡപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലീം എന്നിവരുടെ നിർ​േദശപ്രകാരം സ്​റ്റേറ്റ്​ ടാക്സ് ഓഫിസർ (ഇൻറലിജൻസ്) കെ.പി. വേലായുധൻ, അസിസ്​റ്റൻറ്​ ടാക്സ് ഓഫിസർമാരായ പി. ജയപ്രകാശ്​, എൻ. നാരായണൻ, ഡ്രൈവർ വി. അഷറഫ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story