Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTഎടക്കരയില്‍ നാളെ 30 പേർക്ക് ആൻറിജന്‍ പരിശോധന
text_fieldsbookmark_border
എടക്കര: കണ്ടെയ്മൻെറ് സോണായി പ്രഖ്യാപിച്ച പാലേമാട്ടെ 30 ആളുകളെ ഞായറാഴ്ച ആൻറിജന്‍ പരിശോധനക്ക് വിധേയമാക്കും. രോഗസാധ്യത കെണ്ടത്തിയവര്ക്കാണ് എടക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തുക. ജില്ല കോവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്സിൻെറ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. പരിശോധനക്ക് പോകുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താനുള്ള വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ പരിശോധിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. കോവിഡിനൊപ്പം പ്രളയം കൂടി ബാധിച്ചാല്‍ മേഖല ഒറ്റപ്പെടും. നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലേക്ക് രോഗബാധിതരെ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഈ അവസ്ഥയില്‍ എടക്കരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറിനുള്ള സൗകര്യങ്ങള്‍ കെണ്ടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയിൻമൻെറ് സോണില്‍ നിന്നും ആളുകള്‍ വ്യാപകമായ തോതില്‍ എടക്കര ടൗണിലേക്ക് എത്തുന്നുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമായി രക്ഷിതാക്കള്‍ ഷോപ്പിങ്ങിനെത്തുന്നതും, 60 വയസ്സിന് മുകളിലുള്ളവര്‍ ടൗണില്‍ എത്തുന്നതും ആരോഗ്യ വകുപ്പിൻെറ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഓട്ടോകളില്‍ സാനിറ്റൈസര്‍ സംവിധാനമുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ലെന്നും പരിശോധന സംഘം പറഞ്ഞു. കോവിഡ് നിയമങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എടക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആലീസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ജാബിദ്, പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്സ് ഡോ. സുബിന്‍, ഡോ. നവ്യ, ജില്ല മെഡിക്കല്‍ ഓഫിസ് ടെക്നിക്കല്‍ അസി. യു.കെ. കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കബീര്‍ പനോളി, എടക്കര എസ്.ഐ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ കക്ഷി നേതാക്കള്‍, വ്യാപാരികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. photo: mn edk2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story