Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവിൽ 29ന്...

കാളികാവിൽ 29ന് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്: വി.പി.എ. നാസറിന്​ സാധ്യത

text_fields
bookmark_border
കാളികാവ്: ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് 29ന് നടക്കും. ഇതുസംബന്ധമായ അറിയിപ്പ് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ചു. മുസ്​ലിം ലീഗിലെ വി.പി.എ. നാസറായിരിക്കും അടുത്ത പ്രസിഡൻറ്​. കഴിഞ്ഞ മാസം 23ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി.എമ്മിലെ എൻ. സൈതാലി പുറത്തായത്. കോൺ‌ഗ്രസിലെ ഭിന്നത പരിഹരിച്ചതോടെയാണ് സി.പി.എമ്മുകാരനായ പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഞ്ച് വർഷത്തിനിടെ പഞ്ചായത്തിൽ അഞ്ചാമത്തെ പ്രസിഡൻറാണ്​ ഇനി തെരഞ്ഞെടുക്കപ്പെടുക. യു.ഡി.എഫ് ധാരണപ്രകാരം 18ൽ അഞ്ച് അംഗങ്ങളുള്ള ലീഗിനാണ് ഇനി അടുത്ത ഊഴം. കോൺഗ്രസിൽനിന്ന്​ കൂറുമാറിയ മൂന്ന് അംഗങ്ങൾ തിരിച്ചുവന്നതോടെ കോൺഗ്രസ്- ആറ്​, മുസ്​ലിം ലീഗ് -അഞ്ച്​ എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിന് എട്ട് അംഗങ്ങളാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story