Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTലൈബ്രറി കൗൺസിൽ വായനോത്സവം 29 മുതൽ തുഞ്ചൻപറമ്പിൽ
text_fieldsbookmark_border
തിരൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം ഈ മാസം 29, 30 തീയതികളിൽ തിരൂർ തുഞ്ചൻപറമ്പിൽ നടക്കും. ഗ്രന്ഥശാല, താലൂക്ക്, ജില്ല, സംസ്ഥാനം തലങ്ങളിലായി 16 മുതൽ 21 വയസ്സുവരെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കും 22മുതൽ 40 വയസ്സുവരെ മുതിർന്നവർക്കുമായാണ് മത്സരങ്ങൾ. ജില്ലതലത്തിലെ ആദ്യസ്ഥാനക്കാരെ ഉൾപ്പെടുത്തിയാണ് സംസ്ഥാനതല മത്സരം. 29 ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 മുതൽ 11 വരെ ഹൈസ്കൂൾ വിഭാഗത്തിനുള്ള എഴുത്തുപരീക്ഷ നടക്കും. 11ന് എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 1.30 ന് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് അഭിമുഖ പരീക്ഷ നടക്കും. വൈകീട്ട് നാലിന് സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഉണ്ടാകും. 30ന് മുതിർന്നവർക്കുള്ള വായനമത്സര രജിസ്ട്രേഷൻ ഒമ്പതിന് ആരംഭിക്കും. തുടർന്ന് 11 വരെ എഴുത്തുപരീക്ഷ നടക്കും. 9.30ന് ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരവും 1.30ന് മുതിർന്നവർക്കുള്ള അഭിമുഖ പരീക്ഷയും നടക്കും. 11.30ന് സർഗസംവാദം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, സുഹറ കൂട്ടായി എന്നിവർ മുഖ്യാതിഥികളാകും. വൈകീട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story