Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്​ദിൻ പ്രാർഥന സംഗമം...

മഅ്​ദിൻ പ്രാർഥന സംഗമം 28ന്​

text_fields
bookmark_border
മലപ്പുറം: മഅ്​ദിൻ അക്കാദമി സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥന സമ്മേളനം ഏപ്രിൽ 28ന് വൈകീട്ട്​ നാലിന് തുടങ്ങി പുലർച്ച മൂന്നിന് സമാപിക്കുമെന്ന് സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് നടക്കുന്ന വിഘടന വിധ്വംസക പ്രവർത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. മഅ്​ദിൻ ചെയർമാനും കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ അലി ബാഖഫി തങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തും. ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, പരി മുഹമ്മദ് ഹാജി, അലി സഖാഫി, നൗഫൽ കോഡൂർ, സൈനുദ്ദീൻ നിസാമി കുന്ദമംഗലം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story