Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷിക സമ്മേളനവും...

വാർഷിക സമ്മേളനവും സ്ത്രീധന രഹിത വിവാഹ സംഗമവും മേയ് 28, 29ന്

text_fields
bookmark_border
പൊന്നാനി: 'സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം' എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനവും ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും മേയ് 28, 29 തീയതികളിൽ നടക്കും. 28ന് രാവിലെ ഒൻപതിന്​ ആരംഭിക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി പതാക ഉയർത്തൽ, സാംസ്കാരിക-ചരിത്ര സദസ്സ്, പാനൂസ പരിഷ്കരിച്ച പതിപ്പ് പ്രകാശനം, ജനപക്ഷ വികസന സിമ്പോസിയം, മാധ്യമ-സാഹിത്യ പുരസ്കാര സമർപ്പണം, ലേഖന മത്സര വിജയികൾക്ക് അവാർഡ് വിതരണം, പി.സി.ഡബ്ല്യു.എഫ് ആസ്ഥാന മന്ദിര ശിലാസ്ഥാപനം, പൊതു സമ്മേളനം, സ്വാശ്രയ മാൾ ശിലാസ്ഥാപനം, സർഗ സന്ധ്യ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. 29ന് രാവിലെ 10ന്​ ആരംഭിക്കുന്ന സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ പതിനാല് ജോടികളാണ് വിവാഹിതരാകുന്നത്. മന്ത്രിമാരായ അഹ്​മദ് ദേവർ കോവിൽ, വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പി. നന്ദകുമാർ, കുറുക്കോളി മൊയ്തീൻ ഉൾപ്പെടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സി.എസ്. പൊന്നാനി, സി.വി. മുഹമ്മദ് നവാസ്, ഇ.പി. രാജീവ്, എൻ. ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story