Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:46 AM IST Updated On
date_range 23 Jun 2022 5:46 AM ISTകോർപറേഷൻ പരാതി പരിഹാര ഫയൽ അദാലത്ത് 28ന്
text_fieldsbookmark_border
തൃശൂർ: കോർപറേഷൻ പരാതി പരിഹാര ഫയൽ അദാലത്ത് നടത്തുന്നു. തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജൂൺ 28ന് രാവിലെ 11 മുതൽ നാലു വരെ കോർപറേഷൻ പ്രധാന ഓഫിസിലാണ് പരാതിപരിഹാര ഫയൽ അദാലത്ത്. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് അദാലത്ത്. കോർപറേഷൻ മെയിൻ ഓഫിസിലെയും സോണൽ ഓഫിസുകളിലെയും ആരോഗ്യം, കെട്ടിട നിർമാണം, നഗരാസൂത്രണം, പൊതുമരാമത്ത്, ക്ഷേമ പെൻഷനുകൾ, ജനന -മരണ -വിവാഹ രജിസ്ട്രേഷൻ വിഭാഗങ്ങൾ, കുടിവെള്ള വിതരണം, വൈദ്യുതി വിഭാഗം തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. അദാലത്തിലേക്കുള്ള പരാതികൾ 25ന് വൈകീട്ട് വരെ കോർപറേഷൻ ഓഫിസിൽ സ്വീകരിക്കും. പരാതിക്കാധാരമായ ഫയലിന്‍റെ നമ്പർ, ഡിവിഷൻ നമ്പർ, പരാതിക്കാരന്‍റെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story