Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTവേർപാടിന് 27 വയസ്സ്; എ.വി. മുഹമ്മദിനിന്നും സ്മാരകമായില്ല
text_fieldsbookmark_border
തിരൂരങ്ങാടി: തേനിമ്പമൂറുന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളി മനസ്സുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻെറ ഓർമകൾക്ക് 27 വയസ്സ്. വരികളിൽ ഒരുപാട് ചിന്തകൾ കണ്ടെത്തുന്ന എ.വി. മുഹമ്മദിൻെറ മാപ്പിളപ്പാട്ടുകൾ ഒരു കാലഘട്ടത്തിൻെറ ഹിറ്റുകളായിരുന്നു. അദ്ദേഹം ആലപിച്ച മണിമഞ്ചലിൻ നിൻെറ മടക്കയാത്ര, പരൻവിധി ചുമ്മാവിട്ട്, മനുഷ്യാ നീ മറന്നിടുന്നോ തുടങ്ങിയവ അവയിൽ ചിലത് മാത്രം. കെ.ടി. മുഹമ്മദ്, കെ.ടി മൊയ്തീന്‍ എന്നീ പാട്ടെഴുത്തുകാര്‍ വഴി ബാബുരാജുമായി പരിചയപ്പെട്ടത് ഹിറ്റ് കൂട്ടുകെട്ടായി മാറിയത് ചരിത്രം. കെ.ടി. മുഹമ്മദിൻെറ 'മണിദീപമേ മക്കീ' എന്ന ഗാനം ആദ്യം പാടിയതും റെക്കോഡ് ചെയ്തതും ബാബുരാജായിരുന്നു. ഈ ഗാനമടക്കം ബാബുരാജിൻെറ സംഗീതത്തിൽ എ.വി പാടിയ 60ൽപരം ഗാനങ്ങളിൽ മിക്കതും കെ.ടി. മുഹമ്മദ്, കെ.ടി. മൊയ്തീന്‍ സഹോദരന്മാരുടെ മികച്ച രചനകളായിരുന്നു. എ.വിയുടെ വേർപാടിന് 27 വർഷം പൂർത്തിയായെങ്കിലും ഒരു സ്മാരകം പോലും നിർമിക്കപ്പെട്ടിട്ടില്ല. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായിരുന്ന അഴുവളപ്പിൽ കുഞ്ഞിമൊയ്തീൻെറയും മമ്മാത്തുവിൻെറയും മകനായി ജനിച്ച മുഹമ്മദ് പിന്നീട് എ.വി എന്ന രണ്ടക്ഷരത്തിൽ സുപരിചിതനായി. 1994ൽ പറപ്പൂരിൽ ഗാനമേളക്കുള്ള ഒരുക്കത്തിനിടെ ബലിപെരുന്നാളിൻെറ തലേദിവസമായിരുന്നു മരണം. തിരൂരങ്ങാടി ചന്തപ്പടിയിലെ മാപ്പിളകല പഠനകേന്ദ്രത്തിലെ ലൈബ്രറിക്ക് ഇദ്ദേഹത്തിൻെറ പേര് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായില്ല. mpg AV MOHAMMED 01 എ.വി. മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story