Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരിയിൽ കാർ...

വളാഞ്ചേരിയിൽ കാർ യാത്രക്കാരനിൽ നിന്ന്​ 26 ലക്ഷം പിടികൂടി

text_fields
bookmark_border
വളാഞ്ചേരി: കാർ യാത്രക്കാരനിൽ നിന്ന്​ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രേഖകളില്ലാത്ത 26,83,500 രൂപ പിടികൂടി. തൃശൂർ തളി സ്വദേശി വലിയപീടിയേക്കൽ അബ്ദുൽ ഖാദറിനെയാണ്​ (37) പണവും കാറും സഹിതം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന് സമീപം വാഹന പരിശോധനക്കിടെയാണ് സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന്​ കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. അബ്ദുൽ ഖാദറിൽ നിന്ന്​ ജനുവരിയിൽ 48 ലക്ഷം രൂപ പിടികൂടിയിരുന്നു. പരിശോധന സംഘത്തിൽ സി.ഐയെ കൂടാതെ എസ്.ഐ നൗഷാദ്, സി.പി.ഒ മാരായ ആൻസൺ, ജോൺസൻ, വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ആദായ നികുതി വകുപ്പിനേയും എൻഫോഴ്​സ്​മെന്‍റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം സേലത്ത് നിന്ന്​ പെരുമ്പാവൂരിലേക്ക് ഇന്നോവ കാറിൽ കടത്തിയ 1,80,50,000 രൂപയും, തിരിപ്പൂരിൽ നിന്ന്​ വേങ്ങരയിലേക്ക് ബൊലേറോയിൽ കടത്താൻ ശ്രമിച്ച 44,00,000 രൂപയും വളാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story