Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTസഹകരണ സൊസൈറ്റിയിൽ 2.41 കോടിയുടെ വെട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: കണക്കിൽ കൃത്രിമം കാണിച്ചും വ്യാജരേഖകൾ ചമച്ചും താലൂക്ക് ഹൗസിങ് സഹകരണ സംഘത്തിൽ 2.41 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ സൊസൈറ്റി മുൻ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിലെ ഫ്ലാറ്റിൽ താമസക്കാരനായ വേളൂർ വളപ്പിൽ വി.വി. വേണുഗോപാലിനെയാണ് (60) അറസ്റ്റ് ചെയ്തത്. താലൂക്ക് ഹൗസിങ് സഹകരണ സംഘം ആരംഭിച്ച 2007 മുതൽ സെക്രട്ടറിയാണ് വേണുഗോപാൽ. ഇയാളുൾപ്പെടെയുള്ള സംഘം വായ്പ നൽകുന്നതിലും തിരിച്ചടക്കുന്നതിലും തിരിമറികൾ നടത്തിയതായാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. സംഘത്തിന് 2,41,55,558 രൂപയുടെ നഷ്ടം വരുത്തി. പണം തിരിമറി നടത്തി സ്വന്തം കാര്യങ്ങൾക്കായി വിനിയോഗിച്ചു. മലപ്പുറം സഹകരണ ജോയൻറ് രജിസ്ട്രാർ ജില്ല പൊലീസ് മേധാവിക്ക് 2016ൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്താൻ പെരിന്തൽമണ്ണ പൊലീസിന് കൈമാറിയെങ്കിലും തുടർ നടപടികൾ നിലച്ചിരുന്നു. 2022 ജനുവരി 18 വരെ പെരിന്തൽമണ്ണ പൊലീസാണ് അന്വേഷിച്ചത്. സഹകരണ സംഘം രേഖകൾ 2021 ഫെബ്രുവരി അഞ്ചിന് പൊലീസ് പിടിച്ചെടുത്ത് കോടതിയിലേക്ക് അയച്ചിരുന്നു. ജനുവരി 19നാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കേസ് ഏറ്റെടുത്ത് അന്വേഷണം ഊർജിതമാക്കിയത്. വേണുഗോപാൽ താമസിച്ച ഫ്ലാറ്റിൽ പൊലീസ് തിരച്ചിൽ നടത്തി രേഖകൾ കണ്ടെടുത്തു. പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എസ്. ആനന്ദകൃഷ്ണൻ മുമ്പാകെ ഹാജറാക്കി റിമാൻഡ് ചെയ്തു. mpg venugopal വേണുഗോപാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
