Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം സിപ്: ഓറിയന്‍റേഷൻ...

എം സിപ്: ഓറിയന്‍റേഷൻ ക്ലാസ്​ 24 മുതൽ

text_fields
bookmark_border
മലപ്പുറം: ജില്ല പഞ്ചായത്ത്​ എം സിപ്​ പദ്ധതിയിൽ ഓറിയന്‍റേഷൻ ക്ലാസുകൾ ആഗസ്റ്റ്​ 24 മുതൽ 26 വരെ നടക്കും. ജില്ലയിൽ 2021ലോ അതിനുശേഷമോ പഠനം പൂർത്തിയാക്കിയ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ആറുമാസം സർക്കാർ, സർക്കാറിതര പൊതുമേഖല സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പിന് അവസരമൊരുക്കുന്നതാണ്​ എം സിപ്​. രാവിലെ 9.30നും ഉച്ചക്ക് 1.30നും ആരംഭിക്കുന്ന ആറ് ബാച്ചുകളിലായി മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിലാണ്​ ക്ലാസ്. റവന്യൂ ഓഫിസുകൾ, ഗ്രാമപഞ്ചായത്ത്‌ ഓഫിസ്, കൃഷിഭവൻ, പൊതുമരാമത്ത് കാര്യാലയങ്ങൾ, സ്കൂളുകൾ, പൊലീസ് സ്റ്റേഷൻ തുടങ്ങിയ എല്ലാ സർക്കാർ ഓഫിസുകളുടെയും പ്രവർത്തനങ്ങൾക്ക് ഇവരെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ഇന്‍റേൺഷിപ്. സംശയങ്ങൾക്ക് 7012007200 എന്ന നമ്പറിൽ വിളിക്കാമെന്ന്​ ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story