Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:42 AM IST Updated On
date_range 11 Jun 2022 5:42 AM ISTകരിപ്പൂർ: അന്വേഷണസംഘത്തിന്‍റെ 24 നിർദേശങ്ങളും നടപ്പാക്കി
text_fieldsbookmark_border
side box അന്വേഷണസംഘത്തിന്‍റെ 24 നിർദേശങ്ങളും നടപ്പാക്കി കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) നിർദേശങ്ങളിൽ 24 എണ്ണവും നടപ്പിലാക്കി. 43 നിർദേശങ്ങളായിരുന്നു ഇവർ വിവിധ ഏജൻസികൾക്കായി മുന്നോട്ടുവെച്ചത്. എയർ ഇന്ത്യ എക്സ്പ്രസ്, വിമാനത്താവള അതോറിറ്റി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയവർക്കായിരുന്നു നിർദേശങ്ങൾ നൽകിയത്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതി ഇവയെല്ലാം പരിശോധിച്ചു. ഇതിൽ 41 എണ്ണമാണ് അവർ സ്വീകരിച്ചത്. ഡി.ജി.സി.എയുമായി ബന്ധപ്പെട്ട രണ്ട് നിർദേശങ്ങളാണ് സമിതി ഒഴിവാക്കിയത്. സ്വീകരിച്ചവയിൽ 29 എണ്ണം ഗുരുതരവും 14 എണ്ണം ഗുരുതരമല്ലാത്ത നിർദേശങ്ങളുമാണ്. ഇവയിൽ 19 ഗുരുതരമായ നിർദേശങ്ങളും അഞ്ച് ഗുരുതരമല്ലാത്തവയുമാണ് നടപ്പിലായത്. ഇതിന് പുറമെ കരിപ്പൂരിൽ 17ഉം മംഗലാപുരം വിമാനത്താവളത്തിൽ ഒമ്പത് അധികനിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനായി കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story