Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:36 AM IST Updated On
date_range 15 Jun 2022 5:36 AM ISTതിരുനാവായ പഞ്ചായത്ത് വികസന സെമിനാർ: 2.25 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsbookmark_border
തിരുനാവായ: 'നവകേരളത്തിനായി ജനകീയാസൂത്രണം' എന്ന പ്രമേയത്തിൽ തിരുനാവായ ഗ്രാമപഞ്ചായത്ത് നടത്തിയ വികസന സെമിനാർ 2.25 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം നൽകി. കൊടക്കൽ പി.പി. ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും തിരൂർ മണ്ഡലത്തിന്‍റെ വികസനഭൂപടത്തിൽ തിളക്കമാർന്ന സ്ഥാനമാണ് തിരുനാവായക്കെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ സീനത്ത് ജമാൽ പദ്ധതി രേഖ സമർപ്പിച്ചു. വൈസ് പ്രസിഡന്‍റ് കെ.ടി. മുസ്തഫ, ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീൻ, എം.പി. മുഹമ്മദ് കോയ, മുളക്കൽ മുഹമ്മദലി, നാസർ ആയപ്പള്ളി, മാമ്പറ്റ ദേവയാനി, മൊയ്തീൻ കുട്ടി, ശശികുമാർ, പി. യാഹുട്ടി, വി.പി. കുഞ്ഞാലി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story