Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിശോധന; 22...

പരിശോധന; 22 വാഹനങ്ങൾക്ക് എതിരെ നടപടി

text_fields
bookmark_border
എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ് സംയുക്തമായാണ്​ പരിശോധന നടത്തിയത്​ കുറ്റിപ്പുറം: ദേശീയ- സംസ്ഥാന പാതകളിൽ അപകടം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കി. കുറ്റിപ്പുറം മിനി പമ്പയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 22 വാഹനങ്ങൾക്ക് എതിരെ നടപടിയെടുത്തു. മുമ്പ് നടന്ന ചില അപകടങ്ങളിൽ ഡ്രൈവർമാർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറം ഭാഗത്ത് ഒരാഴ്ചക്കിടെ ഉണ്ടായ അപകടങ്ങളിൽ പെലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു. ലിമിറ്റഡ് സ്റ്റോപ് ബസ്​ ഡ്രൈവർമാരുടെ അലക്ഷ്യമായുള്ള ഡ്രൈവിങ്ങും ലഹരി ഉപയോഗവും വലിയ പരാതികൾക്ക് കാരണമായിരുന്നു. ബസുകളുടെ മരണപ്പാച്ചിലാണ്​ ജീവനുകൾ പൊലിയാൻ കാരണമായത്. രണ്ട് ദിവസം മുമ്പ്​ ഹൈവേ ജങ്​ഷനിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം മുന്നിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥൻ തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ അമിതവേഗതയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിൻസീറ്റിലിരുന്ന ഹുസൈൻ തങ്ങൾ 30 മീറ്റർ ദൂരത്തിലേക്ക് തെറിച്ചുവീഴുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് മരിക്കുകയുമായിരുന്നു. മറ്റൊരു അപകടത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക്​ പരിക്കേറ്റിരുന്നു. ഇതിനുപുറമേ എടപ്പാൾ മേഖലയിലും സംസ്ഥാനപാതയിലും അപകടം സംഭവിച്ചിരുന്നു ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story