Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:43 AM IST Updated On
date_range 13 March 2022 5:43 AM ISTമാർത്ത മറിയം വലിയപള്ളി 208ാം സ്ഥാപകദിനാഘോഷം ഇന്ന്
text_fieldsbookmark_border
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ഭദ്രാസന ദേവാലയവും തൃശൂർ നഗരത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയവുമായ മാർത്തമറിയം വലിയ പള്ളിയുടെ 208ാം വാർഷികം ഞായറാഴ്ച ഇടവകയിലെ വിവിധ സംഘടനകൾ ആഘോഷിക്കും. രാവിലെ 7.30ന് ആഘോഷമായ വിശുദ്ധ കുർബാനയും 10ന് ഇടവക യൂത്ത്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും മെൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇ-ശ്രം കാർഡ് രജിസ്ട്രേഷനും റേഷൻ കാർഡ് സ്മാർട്ട് കാർഡ് ആക്കാനുള്ള രജിസ്ട്രേഷനും നടക്കും. മികച്ച വിദ്യാർഥികളെ അനുമോദിക്കൽ, കാരുണ്യ പ്രവർത്തന ധനസമാഹരണത്തിന് ബിരിയാണി വിൽപന തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പി. ബാലചന്ദ്രൻ എം.എൽ.എ, ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ, വാർഡ് കൗൺസിലർ സിന്ധു ആന്‍റോ ചാക്കോള, വലിയപള്ളി വികാരി ഫാ. സിറിൽ ആന്‍റണി കശ്ശീശ, കൈക്കാരന്മാരായ ഐ.ജി. ജോയ്, രാജു ഇമ്മട്ടി എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story