Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:40 AM IST Updated On
date_range 26 Feb 2022 5:40 AM IST'കതിർ 2022' സാങ്കേതിക വിദ്യാവാരം
text_fieldsbookmark_border
മലപ്പുറം: കർഷക സമൂഹത്തിന്‍റെ ശാക്തീകരണത്തിന് ഉപകരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താൻ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) നബാർഡ്, ആത്മ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഫെബ്രുവരി 28 മുതൽ മാർച്ച് നാല് വരെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് തവനൂർ കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.വി. കെയിൽ പുതുതായി ആരംഭിച്ച കർഷകരുടെ നൂതന കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന്‍റെ ഉദ്ഘാടനവും പുതിയ ഉൽപന്നമായ സ്യൂഡൊണമസ് ലായനിയുടെ വിതരണോദ്ഘാടനവും പോഷക തോട്ട കിറ്റ് വിതരണവും നടക്കും. നാലുദിവസങ്ങളിലായി സാങ്കേതികവിദ്യ പ്രദർശനം, കർഷക ശാസ്ത്രജ്ഞ മുഖാമുഖം, ശാസ്ത്രീയ നെൽകൃഷി, ഹോർട്ടികൾചറൽ വിളകളുടെ സംസ്കരണ രീതികൾ, മൃഗപരിപാലന മേഖലയിലെ ജൈവ മാലിന്യ സംസ്കരണം, മൂല്യവർധന സാധ്യതകൾ, മാംസോൽപാദക മൃഗങ്ങളുടെ പരിപാലനം, ഹൈടെക് പച്ചക്കറി കൃഷി, കാർഷിക യന്ത്രവത്കരണം, കൃത്യത കൃഷി എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. അതത് വിഷയങ്ങളിൽ വിദഗ്ധർ സംബന്ധിക്കും. സമാപന സമ്മേളനം 28ന് വൈകീട്ട് മൂന്നിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.വി.കെ മലപ്പുറം പ്രോഗ്രാം കോഓഡിനേറ്റർ സി. ഇബ്രാഹിം കുട്ടി, അസി. പ്രഫസർ പി.കെ. അബ്ദുൽ ജബ്ബാർ, ആത്മ പ്രോജക്ട് ഡയറക്ടർ കെ. ചന്ദ്രൻ, അസി. പ്രഫ. ഡോ. വി.വി. ലിലിയ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story