Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പെലിക്കാനസ്​ 2022'...

'പെലിക്കാനസ്​ 2022' സമാപിച്ചു

text_fields
bookmark_border
തൃശൂർ: ജൂബിലി മിഷൻ ആശുപത്രി സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയെയും അന്തരിച്ച ഡോ. ഏഡൻവാലയെയും ആദരിക്കാൻ സംഘടിപ്പിച്ച . മോൺ. മാത്യു മുരിങ്ങാത്തേരി മെമ്മോറിയൽ ദേശീയ ഹെൽത്ത് കെയർ മിഷനറി അവാർഡ് മരണാനന്തര ബഹുമതിയായി മുറിച്ചുണ്ട്​-മുറി അണ്ണാക്ക്​ ശസ്ത്രക്രിയ വിദഗ്​ധനായിരുന്ന ഡോ. ഏഡൻവാലക്ക് ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി സമർപ്പിച്ചു. 50,001 രൂപയും പ്രശസ്​തിപത്രവും അടങ്ങുന്ന അവാർഡ് ഡോ. ഏഡൻവാലയുടെ ഭാര്യ ഗുൽനാർ ഏഡൻവാല ഏറ്റുവാങ്ങി. ഏഡൻവാലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഭാഷണ പരമ്പരയിൽ ആദ്യത്തേത്​ അദ്ദേഹത്തിന്‍റെ മകനും യു.കെയിൽ ജറിയാട്രീഷ്യനുമായ ഡോ. ഫിർദോസ്​ ഏഡൻവാല നിർവഹിച്ചു. ഡോ. ഏഡൻവാല മെമ്മോറിയൽ പീഡിയാട്രിക്​ ചാരിറ്റി ഫണ്ടിന്‍റെ പ്രഖ്യാപനം മുൻ ഡി.ജി.പി ഋഷിരാജ്സിങ് നിർവഹിച്ചു. മംമ്ത കരോൾ, സൂസന്ന ഷഫർ, ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ. സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, അസി. ഡയറക്ടർ ഫാ. ഡെമിൻ തറയിൽ, പ്രിൻസിപ്പൽ ഡോ. പ്രവീൺ ലാൽ എന്നിവർ പ​ങ്കെടുത്തു. Award Cheque
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story