Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 2:11 AM IST Updated On
date_range 17 Aug 2022 2:11 AM IST'പൂരം തൃശൂർ' ഉദ്ഘാടനം 20ന്
text_fieldsbookmark_border
തൃശൂർ: ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ തൃശൂർ ജില്ലക്കാരുടെ സംഘടനയായ 'പൂരം തൃശൂരി'ന്‍റെ ഉദ്ഘാടനം 'കൊടിയേറ്റം' ശനിയാഴ്ച വൈകീട്ട് 5.30ന് തൃശൂർ റീജനൽ തിയറ്ററിൽ മേയർ എം.കെ. വർഗീസ് നിർവഹിക്കുമെന്ന് രക്ഷാധികാരികളായ ജോയ് ആലുക്കാസും ഡോ. മുഹമ്മദ് ഖാസിമും വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്, പി. ജയചന്ദ്രന്‍റെ നേതൃത്വത്തിൽ കല്ലറ ഗോപൻ, ചിത്ര അരുൺ, നാരായണി ഗോപൻ എന്നിവർ പങ്കെടുക്കുന്ന സംഗീതസന്ധ്യ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കെ. പാർഥസാരഥി (പ്രസി), ജോർജ് അമ്പൂക്കൻ, മധുസൂദനൻ പയങ്കുളത്ത് (ജന. സെക്ര), തോമസ് കുറ്റിക്കാടൻ (ജോ. സെക്ര), അരവിന്ദാക്ഷൻ പേഴോലിൽ എന്നിവരാണ് സംഘടനയുടെ മറ്റു ഭാരവാഹികൾ. വാർത്തസമ്മേളനത്തിൽ കെ. പാർഥസാരഥി, മധുസൂദനൻ പയങ്കുളത്ത്, അരവിന്ദാക്ഷൻ പേഴോലിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story