Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:35 AM IST Updated On
date_range 17 March 2022 5:35 AM ISTകുടുംബശ്രീ ഹോംഷോപ്പ് ജില്ലതല ഉദ്ഘാടനം 19ന്
text_fieldsbookmark_border
മലപ്പുറം: കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്വാശ്രയ ഉൽപന്നങ്ങളുടെ വിപണനത്തിന് വാര്‍ഡുകളില്‍ സ്ഥാപിക്കുന്ന ഹോംഷോപ്പ് ജില്ലതല ഉദ്ഘാടനം മാർച്ച് 19ന് നടക്കും. ഓരോ പഞ്ചായത്തിലും ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കുകയും ഹോംഷോപ്പുകള്‍ സ്ഥാപിച്ച് സുസ്ഥിര വിപണനം സാധ്യമാക്കാനുള്ള പദ്ധതികൾ ആദ്യഘട്ടം കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. മായമില്ലാത്തതും വിഷമുക്തവുമായ ഉൽപന്നങ്ങൾ പ്രത്യേക പരിശീലനം നേടിയവര്‍ വഴി ഓരോ വീട്ടുപടിക്കലും നേരിട്ടെത്തിക്കുകയാണ് ലക്ഷ്യം. 1500 വനിതകള്‍ക്ക് ആദ്യഘട്ടം തന്നെ തൊഴില്‍ നേടാനാകും. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ആറു പഞ്ചായത്തുകളിലും അരീക്കോട് ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും ആദ്യഘട്ടം പദ്ധതി ആരംഭിക്കും. തുടര്‍ന്ന് കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലേക്കുകൂടി വ്യാപിപ്പിക്കും. ശനിയാഴ്ച രാവിലെ പത്തിന് ചെറുകാവ് പഞ്ചായത്തില്‍ ടി.വി. ഇബ്രാഹീം എം.എൽ.എ ജില്ലതല ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തില്‍ ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കോയ, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി. റഷീന്‍ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story