Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാനതല...

സംസ്ഥാനതല കണ്‍വെന്‍ഷന്‍ 19ന്

text_fields
bookmark_border
മലപ്പുറം: എന്‍.സി.പിയുടെ 24ാം സ്ഥാപക ദിന വാരാചരണ ഭാഗമായി എൻ.സി.പി ന്യൂനപക്ഷ വകുപ്പ്​ ജൂൺ 19ന് ജില്ല വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല കണ്‍വെന്‍ഷന്‍ നടക്കും. രാവിലെ പത്തിന്​ ന്യൂനപക്ഷ വകുപ്പ് ദേശീയ അധ്യക്ഷന്‍ ഹാജി ശബീര്‍ അഹമ്മദ് വിദ്രോഹി ഉദ്ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ, ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ എന്നിവർ മുഖ്യാതിഥികളാകും. 'ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍, തോമസ് കെ. തോമസ്​ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ്​ കുട്ടി, ന്യൂനപക്ഷ വകുപ്പ്​ സംസ്ഥാന ചെയർമാൻ കെ.എ. ജബ്ബാർ, എൻ.സി.പി ജില്ല പ്രസിഡന്‍റ്​ കെ.പി. രാമനാഥൻ, ന്യൂനപക്ഷവകുപ്പ്​ ദേശീയ സെക്രട്ടറി ഹംസ പാലൂർ, ജില്ല പ്രസിഡന്‍റ്​ നാദിർഷ കടായിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story