Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രമേഹം: സെമിനാറും...

പ്രമേഹം: സെമിനാറും ചര്‍ച്ചയും 19ന്​

text_fields
bookmark_border
മലപ്പുറം: പ്രമേഹരോഗ വിദഗ്​ധരുടെ ഏഷ്യയിലെ ഏറ്റവും വലിയ സംഘടനയായ റിസര്‍ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 19ന് രാവിലെ ഒമ്പതിന്​ പെരിന്തല്‍മണ്ണ ഐ.എം.എ ഹാളില്‍ ഡോ. ആര്‍.വി. വിജയകുമാര്‍ സെമിനാർ ഉദ്​ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെയുള്ള സെഷനിൽ വിവിധ ഡോക്ടർമാർ വ്യത്യസ്​ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതിരിപ്പിക്കും. ഡോക്ടര്‍മാരായ എ.പി. ഗീത, ഗോവിന്ദനുണ്ണി, ജോ ജോർജ്, പ്രശാന്ത് ശങ്കര്‍, സുനില്‍ പ്രശോഭ്, രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍, ജി. വിജയകുമാര്‍, അജിത് കുമാര്‍, അരുണ്‍ ശങ്കര്‍ എന്നിവരാണ്​ വിഷയങ്ങൾ അവതരിപ്പിക്കുക. ഉച്ചക്ക്​ ​ശേഷം പൊതുജനങ്ങൾക്കും സെമിനാറിൽ പ​ങ്കെടുക്കാം. കേരളത്തിലെയും പുറത്തുമുള്ള വിദഗ്​ധരോട്​ പൊതുജനങ്ങൾക്ക്​ സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്​. ജില്ലയില്‍ ആദ്യമായാണ് ആർ.എസ്​.എസ്​.ഡി.ഐയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഓർഗനൈസിങ്​ ചെയർമാൻ ഡോ. ഷാജി അബ്​ദുൽ ഗഫൂര്‍, സെക്രട്ടറി ഡോ. ബി. ജയകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9746534092.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story