Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരവട്ടത്ത് വീടിന്‍റെ...

മരവട്ടത്ത് വീടിന്‍റെ പൂട്ടുതകർത്ത് മോഷണം; 16,000 രൂപ നഷ്ടപ്പെട്ടു

text_fields
bookmark_border
കോട്ടക്കൽ: മരവട്ടത്ത് വീടിന്‍റെ പൂട്ടുതകർത്ത് മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന 16,000 രൂപ നഷ്ടപ്പെട്ടു. മരവട്ടത്തെ മുളഞ്ഞിപ്പുലാൻ മുസ്തഫയുടെ വീട്ടിലാണ്​ സംഭവം. തിങ്കളാഴ്ച മുസ്തഫ കൂലിപ്പണിക്കായി രാവിലെ വീട് പൂട്ടിപോയിരുന്നു. ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട്​ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്​ വീടിന്‍റെ ഗ്രിൽസിന്‍റെ പൂട്ട് നഷ്ടപ്പെട്ടതും വീടിന്‍റെ വാതിലുകൾ തുറന്നുകിടക്കുന്നതും പണം നഷ്ടപ്പെട്ടതായും കാണുന്നത്. കോട്ടക്കൽ പൊലീസിൽ പരാതി നൽകി. കാടാമ്പുഴ, കോട്ടക്കൽ പൊലീസ് വീട്ടിൽ പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story