Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ താലൂക്കിലെ...

നിലമ്പൂർ താലൂക്കിലെ 160 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും -എം.എൽ.എ

text_fields
bookmark_border
നിലമ്പൂർ താലൂക്കിലെ 160 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും -എം.എൽ.എ
cancel
നിലമ്പൂർ: നിലമ്പൂർ താലൂക്കിലെ 160 കുടുംബങ്ങൾക്ക് ഈമാസം 12ന് പട്ടയം വിതരണം ചെയ്യുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂർ താലൂക്ക് ഓഫിസിൽ പട്ടയ വിതരണത്തിന് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപവത്​കരണ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കേതിക കാരണങ്ങളാൽ പട്ടയം ലഭിക്കാതെ പോയ കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. യോഗത്തിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.പി. സിന്ധു, ഭൂരേഖ വിഭാഗം തഹസിൽദാർ ജയശ്രീ, ജനതാദൾ ദേശീയ സമിതി അംഗം ഇസ്മയിൽ എരഞ്ഞിക്കൽ, എൻ.സി.പി നിലമ്പൂർ ബ്ലോക്ക് പ്രസിഡന്‍റ്​ പരുന്തൻ നൗഷാദ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി പ്രസാദ് എടക്കര, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് പാട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. 12ന് നിലമ്പൂർ വ്യാപാരഭവനിലാണ് പട്ടയമേള നടക്കുക. Nilambur photo 4 - MLA പട്ടയമേളക്ക് മുന്നോടിയായി നിലമ്പൂർ താലൂക്ക് ഓഫിസിൽ നടന്ന സ്വാഗതസംഘ രൂപവത്​കരണ യോഗം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story