Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരക്കുനീക്കം കൂട്ടാൻ...

ചരക്കുനീക്കം കൂട്ടാൻ റെയിൽവേ; ജൂണിൽ വരുമാനം 15.68 കോടി

text_fields
bookmark_border
പാലക്കാട്​ ഡിവിഷനിൽ​ കഴിഞ്ഞമാസം കയറ്റിയയച്ചത് 259 മെട്രിക്​ ടൺ പാലക്കാട്​: യാത്രാവണ്ടികളിൽനിന്നുള്ള വരുമാനം പരിമിതമായതോടെ, ​കോവിഡ്​ കാലത്ത്​ ഗുഡ്​്​സ്​, പാഴ്​സൽ സർവിസിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ റെയിൽവേ. ഇക്കഴിഞ്ഞ ജൂണിൽ മാത്രം പാലക്കാട്​ ഡിവിഷനിൽ ചരക്ക്​കൂലിയിനത്തിൽ ലഭിച്ച വരുമാനം 15.68 കോടി രൂപ.​​ മുൻ വർഷം ജൂണിൽ ലഭിച്ച വരുമാനത്തേക്കാൾ 9.80 ശതമാനം അധികം​. 259 മെട്രിക്​ ടൺ ചരക്കാണ്​ കഴിഞ്ഞ മാസം പാലക്കാട്​ ഡിവിഷനിൽനിന്ന്​ കയറ്റിയയച്ചത്​. പാഴ്​സലുകളിൽനിന്നാണ്​ കൂടുതൽ വരുമാനം. ഒറ്റലോഡിന്​ ലഭിച്ച എറ്റവും ഉയർന്ന ചരക്ക്​ വരുമാനം മംഗളൂരു പനമ്പൂർ പോർട്ടിൽനിന്ന്​ പശ്ചിമബംഗാളിലേക്ക്​ അയച്ച കൽക്കരി റേക്കിൽനിന്നാണ്​- 1,25,91,673 രൂപ. കാംകോ നിർമിച്ച 621 പവർ ടില്ലറുകൾ പാലക്കാടുനിന്ന്​ ഗുവാഹത്തിയിലേക്ക്​ കയറ്റിയയച്ചതിലൂടെ 45 ലക്ഷം രൂപയും പനമ്പൂർ പോർട്ടിൽനിന്ന്​ പാംഒായിൽ, ​ലഖ്​നോയിലേക്ക്​ കയറ്റിയയച്ചതിലൂടെ 38.55 ലക്ഷം രൂപയും വരുമാനമുണ്ടാക്കി. യാത്രാവണ്ടികൾ കുറവായതിനാൽ നിശ്ചിത സമയത്തിനകം ചരക്ക്​ എത്തിക്കാൻ സാധിക്കുന്നുണ്ട്​. ഇതാണ്​ പാഴ്​സൽ കൂടാൻ കാരണം. എറണാകുളത്തുനിന്ന്​ ആഴ്​ചയിൽ മൂന്ന്​ ദിവസം ചെന്നൈയിലേക്ക്​ പാഴ്​സൽ ട്രെയിനുണ്ട്​. പുറമേ മംഗള, നേത്രാവതി, തുരന്തോ എക്​സ്​പ്രസുകളിലും ജനശതാബ്​ദികളിലും പാഴ്​സൽ വാനുണ്ട്​. എല്ലാ വെള്ളിയാഴ്​ചയും മംഗള-നിസാമുദ്ദീൻ ട്രെയിനിൽ സ്​പെഷൽ അഡീഷനൽ പാഴ്​സൽ വാനുമുണ്ട്​. ചരക്ക്​ നീക്കം പ്രോത്സാഹിപ്പിക്കാൻ ഡിവിഷനൽ റെയിൽ​േവ മാനേജറുടെ നേതൃത്വത്തിൽ ഡിവിഷൻ ലെവൽ ബിസിസനസ്​ ​െഡവലപ്​മൻെറ്​ യൂനിറ്റ്​ (ബി.ഡി.യു) പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഡിവിഷനിലെ 14 ഗുഡ്​സ്​ ഷെഡുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടിയായി. ബി.ഡി.യു മുൻകൈയെടുത്ത്​ ചരക്ക്​ കയറ്റുമതി വർധിപ്പിക്കാൻ വ്യവസായികളുമായും വിവിധ സ്ഥാപനങ്ങളുമായും ചർച്ച തുടങ്ങി. വാളയാർ മലബാർ സിമൻറ്​സ്​, ​ഫറോക്ക്​ ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ്​, കഞ്ചിക്കോ​​െട്ട വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി ചർച്ച പൂർത്തിയായതായും അധികൃതർ വ്യക്​തമാക്കി. കെ.പി. യാസിർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story