Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:42 AM IST Updated On
date_range 9 Aug 2022 12:42 AM ISTഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ 15 മുതൽ ചരക്കുവാഹനങ്ങൾ ടോൾ നൽകില്ല
text_fieldsbookmark_border
പാലക്കാട്: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ ആഗസ്റ്റ് 15 മുതൽ ചരക്കുവാഹനങ്ങൾ ടോൾ നൽകില്ലെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ പ്രസ്താവനയിൽ അറിയിച്ചു. ഇതുവരെയുള്ള അപകട മരണങ്ങൾക്ക് പൂർണ ഉത്തരവാദിത്തം കരാർ കമ്പനിക്കും അവരുടെ നിയമലംഘനത്തിന് ഒത്താശ ചെയ്ത ദേശീയപാത അതോറിറ്റിക്കുമാണ്. പദ്ധതിപ്രദേശത്ത് കരാറിൽ നിഷ്കർഷിച്ച നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15ന് പാലക്കാട്ട് നടക്കുന്ന സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം, പാലിയേക്കരയിൽ ചരക്കുവാഹനങ്ങൾ ടോൾ പിരിവ് നൽകരുതെന്ന് തീരുമാനിക്കും. 10 വർഷത്തിനിടെ നിർമാണത്തിലെ പിഴവുകൾ സംബന്ധിച്ചും കരാർ കമ്പനി നടത്തുന്ന നിയമ ലംഘനങ്ങൾ സംബന്ധിച്ചും പൊതുപ്രവർത്തകരും വിദഗ്ധരും സംഘടനകളും ഹൈകോടതിയിൽ തെളിവ് സഹിതം കരാർ കമ്പനിക്കെതിരെ പരാതി നൽകിയിട്ടും കോടതി നടത്തിയ നിരീക്ഷണം ചെവികൊള്ളാൻ കരാർ കമ്പനി തയാറായിട്ടില്ലെന്നും നന്ദകുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story