Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെയ്ക് അപ്പ് അക്കാദമി...

വെയ്ക് അപ്പ് അക്കാദമി ഫുട്​ബാൾ ചാമ്പ്യൻഷിപ്പ് മെയ് 14ന്

text_fields
bookmark_border
വെയ്ക് അപ് അക്കാദമി ഫുട്​ബാൾ ചാമ്പ്യൻഷിപ് 14ന് മലപ്പുറം: വെയ്ക് അപ് ഫുട്​ബാൾ അക്കാദമിയുടെ അണ്ടർ-16 സംസ്ഥാനതല ഫുട്​ബാൾ ചാമ്പ്യൻഷിപ് എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ മേയ് 14 ആരംഭിക്കും. വൈകീട്ട് ഏഴിന് സന്തോഷ് ട്രോഫി കോച്ച് ബിനോ ജോർജും ഇന്ത്യൻ ഫുട്ബാൾ താരം മഷൂർ ശരീഫും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. മലപ്പുറത്തെ ആദ്യ ഇന്‍റർനാഷനൽ ഫുട്ബാൾ കളിക്കാരൻ മലപ്പുറം പി. മൊയ്തീൻ കുട്ടിയുടെ പേരിലാണ്​ ടൂർണമെന്‍റ്. ഐ.എസ്.എൽ, ഐ ലീഗ് തുടങ്ങിയ പ്രഫഷനൽ ഫുട്​ബാൾ ചാമ്പ്യൻഷിപ്പുകളിൽ ജില്ലയിലെ യുവ പ്രതിഭകൾക്ക് അവസരം ലഭിക്കാനുള്ള പരിശീലന പരിപാടികൾ ആവിഷ്കരിച്ചതായി സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വെയ്ക് അപ് അക്കാദമി ഹെഡ് കോച്ചും ഡയറക്ടറുമായ ഷാജറുദ്ദീൻ, മാനേജിങ് ഡയറക്ടർ നാസർ നാസി, ഡയറക്ടർ നാസർ തൃപ്പനച്ചി, കോച്ചുമാരായ കെ. ഗോകുൽദാസ്, ആർ.ജെ. രഞ്ജിത്ത്, പ്രമിലേഷ് എന്നിവർ സംബന്ധിച്ചു. ഐഫ ഫുട്​ബാൾ അക്കാദമി സെലക്ഷൻ ട്രയൽസ് ഒമ്പതിന് മലപ്പുറം: അണ്ടർ 13, 15, 17, 20 വിഭാഗങ്ങളിൽ ഫുട്​ബാൾ കളിക്കാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്താൻ കൊപ്പം ആൾട്ടിയസ്​ ഇന്‍റർനാഷനൽ ഫുട്​ബാൾ അക്കാദമി (ഐഫ) സെലക്ഷൻ ട്രയൽസ്​ നടത്തുന്നു. മലപ്പുറം, കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കുള്ള സെലക്ഷൻ ട്രയൽസ് മേയ് ഒമ്പതിന്​ രാവിലെ ഏഴിന്​ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ട്രെയിനിങ്, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവ സ്കോളോർഷിപ്പോടുകൂടി ലഭ്യമാക്കും. ഫോൺ: 9061894611, 9895188178.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story