Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:36 PM GMT Updated On
date_range 17 Aug 2022 7:36 PM GMTഇന്റർ ക്ലബ് അത്ലറ്റിക് മീറ്റ്: പഴയ മീറ്റ് റെക്കോഡ് മറികടന്നത് 14 പേർ
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്റർ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ പഴയ മീറ്റ് റെക്കോഡ് മറികടന്നത് 14 താരങ്ങൾ. ഒമ്പത് ഇനങ്ങളിലാണ് പുതിയ മീറ്റ് റെക്കോഡ് പിറന്നത്. എന്നാൽ, ഈ ഒമ്പത് ഇനങ്ങളിൽ നാലെണ്ണത്തിൽ ഒന്നിൽ കൂടുതൽപേർ പഴയ റെക്കോഡിന് മുകളിലുള്ള പ്രകടനം കാഴ്ചവെച്ചു. വനിത വിഭാഗം 100 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം കേരള പൊലീസ് അത്ലറ്റിക് ടീമിലെ ആൻ റോസ് മേരി, പോൾ വാൾട്ടിൽ തിരുവനന്തപുരം കേരള പൊലീസ് അത്ലറ്റിക് ടീമിലെ രേഷ്മ രവീന്ദ്രൻ, ഹാമർ ത്രോയിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമിയിലെ കെസിയ മറിയം ബെന്നി, ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗം 300 മീറ്ററിൽ പാലക്കാട് ചിറ്റൂർ യങ്സ്റ്റേഴ്സ് ക്ലബിലെ എം. വിശാൽ, പാലക്കാട് മാത്തൂർ സി.എഫ്.ഡി ഹയർ സെക്കൻഡറി സ്കൂളിലെ കെ. അഭിജിത്ത്, അണ്ടർ 18 ഒരു കിലോമീറ്റർ റേസ് വാക്കിങ്ങിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമിയിലെ ബിലിൻ ജോർജ് ആന്റോ, പുരുഷവിഭാഗം 400 മീറ്ററിൽ കോട്ടയം അൽഫോൻസ അക്കാദമിയിലെ രാഹുൽ ബേബി, അഭിജിത് സൈമൺ,110 മീറ്റർ ഹർഡിൽസിൽ തവനൂർ എമർജ് ട്രെയിനിങ് ക്ലബിലെ എൻ.വി. സഹദ്, ഐഡിയൽ കടകശ്ശേരിയിലെ എം.എൻ. നിസാമുദ്ദീൻ, ഹൈജംപിൽ തിരുവനന്തപുരം കേരള പൊലീസ് അത്ലറ്റിക് ടീമിലെ മനു ഫ്രാൻസിസ്, തിരുവനന്തപുരം സായിയിലെ ടി. ആരോമൽ, ഐഡിയൽ കടകശ്ശേരിയിലെ എം. സന്തോഷ്, അണ്ടർ 20 വനിത വിഭാഗം ഹാമർ ത്രോയിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമിയിലെ ബ്ലെസി ദേവസ്യ എന്നിവരാണ് പഴയ മീറ്റ് റെക്കോഡിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story